Top

എ ആർ റഹ്മാന്റെ ശബ്ദത്തിൽ 'ഉയിർ ഉരുകുതെ'; ചിയാനൊപ്പം ശ്രീനിധി ഷെട്ടിയും; 'കോബ്ര' പുതിയ ഗാനം

ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.

4 July 2022 3:31 PM GMT
ഫിൽമി റിപ്പോർട്ടർ

എ ആർ റഹ്മാന്റെ ശബ്ദത്തിൽ ഉയിർ ഉരുകുതെ; ചിയാനൊപ്പം ശ്രീനിധി ഷെട്ടിയും; കോബ്ര പുതിയ ഗാനം
X

തെന്നിന്ത്യൻ നടൻ വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. എ ആർ റഹ്മാൻ പാടിയിരിക്കുന്ന 'ഉയിർ ഉരുകുതെ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്. 'കെജിഎഫി'ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.


ആർ. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡിമോന്റി കോളനി', 'ഇമൈക്ക നൊടികൾ' എന്നീ സിനിമകൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് കോബ്ര. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. മൃണാളിനി, പദ്മപ്രിയ, മാമുക്കോയ, മിയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു.

സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്. ആക്ഷന്‍ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായന്‍. പി.ആർ.ഒ : എ. എസ് ദിനേശ്, ശബരി.

story highlights: cobra movie new song released

Next Story