Top

'സാമന്ത ആശുപത്രിയിലല്ല'; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അടുത്ത വൃത്തങ്ങൾ

'അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു'

24 Nov 2022 11:36 AM GMT
ഫിൽമി റിപ്പോർട്ടർ

സാമന്ത ആശുപത്രിയിലല്ല; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അടുത്ത വൃത്തങ്ങൾ
X

തെന്നിന്ത്യൻ താരം സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടിയുടെ അടുത്ത വൃത്തങ്ങൾ. നടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും സുഖകരമായി വീട്ടിൽ കഴിയുന്നു എന്നും നടിയുടെ സ്പോക്ക് പേഴ്‌സൺ മാധ്യമങ്ങളെ അറിയിച്ചു.

'സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു', സാമന്തയുടെ സ്പോക്ക് പേഴ്‌സൺ ഹിന്ദുസ്ഥാൻ ടൈമിസിനെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സാമന്തയുടെ നില ഗുരുതരമായെന്നും നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നത്.

മയോസൈറ്റിസ് രോഗ ബാധിതയാണ് സാമന്ത. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതും. പേശീ വീക്കം എന്ന 'മയോസൈറ്റിസ്' രോഗ ബാധിതരുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

story highlights: close source says that samantha not hospitalised

Next Story