Top

ധനുഷ് ചിത്രം 'വാത്തി'; ഛായാഗ്രാഹകൻ പിന്മാറി

അദ്ദേഹത്തിനൊപ്പം ഉടൻ തന്നെ മറ്റൊരു ചിത്രം ചെയ്യാൻ സാധിക്കട്ടെ എന്ന് ദിനേശ് ട്വീറ്റ് ചെയ്തു.

25 Jan 2022 10:12 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ് ചിത്രം വാത്തി; ഛായാഗ്രാഹകൻ പിന്മാറി
X

തെന്നിന്ത്യൻ താരം ധനുഷ് നായകനാകുന്ന പുതിയ ചിത്രം വാത്തിയിൽ നിന്നും ഛായാഗ്രാഹകൻ ദിനേശ് കൃഷ്ണൻ പിന്മാറി. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

തനിക്ക് ധനുഷ് ചിത്രം വാത്തിയുടെ ഭാഗമാകാൻ പറ്റാത്തതിനെ ദൗർഭാഗ്യകരമായി കാണുന്നു. അദ്ദേഹത്തിനൊപ്പം ഉടൻ തന്നെ മറ്റൊരു ചിത്രം ചെയ്യാൻ സാധിക്കട്ടെ എന്ന് ദിനേശ് ട്വീറ്റ് ചെയ്തു.

ധനുഷ് തന്നെയായിരുന്നു 'വാത്തി'യുടെ പ്രഖ്യാപനം നടത്തിയത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Next Story