Top

ചിയാന്റെ 'കോബ്ര'; കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയയ്ക്ക്

ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

6 July 2022 3:10 PM GMT
ഫിൽമി റിപ്പോർട്ടർ

ചിയാന്റെ കോബ്ര; കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയയ്ക്ക്
X

തെന്നിന്ത്യൻ തരാം വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് 'കോബ്ര'. അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ സ്വന്തമാക്കി. ഇഫാർ മീഡിയ ആദ്യമായാണ് വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്. സിനിമ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.


ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡിമോന്റി കോളനി', 'ഇമൈക്ക നൊടികൾ' എന്നീ സിനിമകൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് കോബ്ര. കെജിഎഫി'ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. മൃണാളിനി, പദ്മപ്രിയ, മാമുക്കോയ, മിയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു.

സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്. ആക്ഷന്‍ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായന്‍. പിആർഒ: ശബരി.

story highlights: chiyan movie cobra kerala distribution to ifaar media

Next Story