ചിയാൻ ചിത്രം 'കോബ്ര'; അവസാന ഷെഡ്യൂൾ ചെന്നൈയിൽ തുടങ്ങി
കൊവിഡ് പ്രതിസന്ധി മൂലം ഏറെ തവണ കോബ്രയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.
24 Nov 2021 12:20 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ നടൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് കോബ്ര. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.
കോബ്രയുടെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കൊവിഡ് പ്രതിസന്ധി മൂലം ഏറെ തവണ കോബ്രയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. അതിനെ തുടർന്നാണ് അവസാന ഷെഡ്യൂൾ ചെന്നൈയിലെ സ്റ്റുഡിയോയിൽ ചിത്രീകരിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.
അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്യുന്നത്. ഇർഫാൻ പത്താൻ ചിത്രത്തിൽ അസ്ലാൻ യിൽമാസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രമിനെയും ഇർഫാൻ പത്താനെയും കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ തുടങ്ങിയ വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിനയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തിൽ എത്തുന്നു. ഏഴ് സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങ്. ആക്ഷൻ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായൻ.