Top

'മെഗാ അന്നൗൺസ്‌മെന്റ്'; പാ രഞ്ജിത്തിനൊപ്പം ചിയാൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു

വിക്രമിന്റെ 61-ാം ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്.

3 Dec 2021 4:57 AM GMT
ഫിൽമി റിപ്പോർട്ടർ

മെഗാ അന്നൗൺസ്‌മെന്റ്; പാ രഞ്ജിത്തിനൊപ്പം ചിയാൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു
X

തെന്നിന്ത്യൻ താരം ചിയാൻ വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്നു. അണിയറപ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

'മെഗാ അന്നൗൺസ്‌മെന്റ്' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവത്തകർ ട്വീറ്റ് ചെയ്തത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം.

വിക്രമിന്റെ 61-ാം ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്. ഈ മാസം അവസാനത്തോടെ ചിത്രം ആരംഭിക്കും.

അതേസമയം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് വിക്രമിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. കാര്‍ത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Next Story

Popular Stories