Top

കൊമേഴ്‌സ് അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്ക്; ചിയാന്റെ 'മഹാൻ' ട്രെയ്‌ലർ

ഗാന്ധി മഹാൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ വിക്രം അവതരിപ്പിക്കുന്നത്.

3 Feb 2022 7:42 AM GMT
ഫിൽമി റിപ്പോർട്ടർ

കൊമേഴ്‌സ് അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്ക്; ചിയാന്റെ മഹാൻ ട്രെയ്‌ലർ
X

തെന്നിന്ത്യൻ താരം ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മഹാന്റെ' ട്രെയ്‌ലർ പുറത്തുവിട്ടു. ആമസോൺ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗാന്ധി മഹാൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ വിക്രം അവതരിപ്പിക്കുന്നത്. ഒരു കൊമേഴ്‌സ് അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്കുള്ള ഗാന്ധി മഹാന്റെ മാറ്റമാണ് ട്രെയ്‌ലറിൽ ഉള്ളത്. ഒപ്പം സിമ്രാന്റെയും ധ്രുവ് വിക്രമിന്റെയും മികച്ച പ്രകടനങ്ങളും കാണാം. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്.


'മഹാന്‍' വിക്രത്തിന്റെ 60മത്തെ സിനിമ കൂടിയാണ്. ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ സിനിമയാണ് മഹാന്‍.

ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 10നാണ് സ്ട്രീമിങ് ആരംഭിക്കുക. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ ആണ്.

Next Story