ചിയാന്റെ മഹാനിൽ 'നാച്ചി'യായി സിമ്രാൻ; കഥാപാത്രത്തെ പരിചയപ്പെടുത്തി കാർത്തിക് സുബ്ബരാജ്
29 Jan 2022 9:19 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമും മകന് ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ പോസ്റ്ററുകൾ പുറത്ത്. സിമ്രാൻ ഉൾപ്പടെയുള്ളവരുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. 'നാച്ചി' എന്ന കഥാപാത്രമായിട്ടാണ് സിമ്രാൻ 'മഹാനി'ല്‍ അഭിനയിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മകന് ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന 'മഹാന്' വിക്രത്തിന്റെ 60മത്തെ സിനിമ കൂടിയാണ്. ബോബി സിംഹ, വാണി ഭോജന്, സനന്ത് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ സിനിമയാണ് മഹാന്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 10നാണ് സ്ട്രീമിങ് ആരംഭിക്കുക. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്ഷന് ആണ്.