Top

കമല്‍ ഹാസന്റെ 'വില്ലനാവാന്‍' ചെമ്പന്‍ വിനോദ്

മലയാളി സാന്നിധ്യം കൊണ്ട് ജനശ്രദ്ധ നേടിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്

24 Oct 2021 7:23 AM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസന്റെ വില്ലനാവാന്‍ ചെമ്പന്‍ വിനോദ്
X

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'വിക്രം'മില്‍ വീണ്ടും മലയാളി സാന്നിധ്യമായി വില്ലന്‍ റോളില്‍ ചെമ്പന്‍ വിനോദ് ജോസ്. മലയാളി സാന്നിധ്യം കൊണ്ട് ജനശ്രദ്ധ നേടിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍-2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Next Story