Top

5000 പേർക്ക് അനുമതി, വന്നത് 15000 പേർ; അല്ലുവിന്റെ 'പുഷ്പ' നിർമ്മാതാക്കൾക്കെതിരെ കേസ്

ഹൈദരാബാദ് പൊലീസ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‍സിനെതിരെ കേസെടുത്തിരിക്കുകയാണ്.

14 Dec 2021 5:46 AM GMT
ഫിൽമി റിപ്പോർട്ടർ

5000 പേർക്ക് അനുമതി, വന്നത് 15000 പേർ; അല്ലുവിന്റെ പുഷ്പ നിർമ്മാതാക്കൾക്കെതിരെ കേസ്
X

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം പുഷ്പ അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. റിലീസ് അടുക്കും തോറും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും കടുക്കുകയാണ്. ഇപ്പോഴിതാ പുഷ്പയുടെ പ്രീറീലീസ്‌ ഇവന്റ് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പുഷ്പയുടെ പ്രീറിലീസ് ഇവന്റ് നടന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് 5000 പേർക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാൽ 15000പേരോളം പരിപാടിയിൽ ഭാഗമായി. തുടർന്ന് ഹൈദരാബാദ് പൊലീസ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‍സിനെതിരെ കേസെടുത്തിരിക്കുകയാണ്.

നേരത്തെ പുഷ്പയിലെ ഒരു ഗാനവും ചില വിവാദങ്ങൾക്ക് കാരണമായിരുന്നു. സാമന്ത അഭിനയിക്കുന്ന ഗാനരംഗം പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പരാതിയുമായി എത്തി. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതി.

അതേസമയം ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Next Story