Top

പുഷ്പ 2 ന് വമ്പൻ തുക ഓഫറുകൾ; നിരസിച്ച് നിർമ്മാതാക്കൾ

ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനികളാണ് റെക്കോർഡ് തുക ഓഫർ ചെയ്തിരിക്കുന്നത്

23 Jan 2022 11:42 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ 2 ന് വമ്പൻ തുക ഓഫറുകൾ; നിരസിച്ച് നിർമ്മാതാക്കൾ
X

തെന്നിന്ത്യ കണ്ട അല്ലു അർജുന്റെ എക്കാലത്തെയും മികച്ച വിജയമായിരുന്നു 'പുഷ്പ: ദി റൈസ്'. 2021ൽ പ്രതീക്ഷക്കും അതീതമായി വന്ന വിജയത്തിന്റെ ആഘോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി പുഷ്പയുടെ നിർമ്മാണ കമ്പനിയ്ക്ക് മേൽ റെക്കോർഡ് തുകയുടെ ഓഫറുകളാണ് വരുന്നത്. എന്നാൽ ഈ തുകയെ ഒക്കെ തള്ളികളയുകയാണ് പുഷ്പയുടെ നിർമ്മാതാക്കൾ. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം.

ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനികളാണ് റെക്കോർഡ് തുക ഓഫർ ചെയ്തിരിക്കുന്നത്. ഏകദേശം 400 കോടി രൂപ രണ്ടാം ഭാഗം വിതരണത്തിനായി നിർമ്മാതാക്കൾക്ക് ഓഫർ ലഭിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ വിതരണാവകാശം ഇപ്പോൾ നൽകുന്നില്ലെന്ന തീരുമാനം കൂടി മൈത്രി മൂവി മേക്കേഴ്‌സ് എടുത്തിരിക്കുകയാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിച്ചത്.

Next Story