Top

ഡാനിയല്‍ ശേഖറിന് ജന്മദിനാശംസകള്‍; 'ഭീംല നായകി'ന്റെ പുതിയ ടീസര്‍ പുറത്ത്

ചിത്രം ജനുവരി 12നാണ് പ്രദര്‍ശനത്തിനെത്തുക

14 Dec 2021 12:18 PM GMT
ഫിൽമി റിപ്പോർട്ടർ

ഡാനിയല്‍ ശേഖറിന് ജന്മദിനാശംസകള്‍; ഭീംല നായകിന്റെ പുതിയ ടീസര്‍ പുറത്ത്
X

അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പ് 'ഭീംല നായകി'ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. റാണ ദഗുബാട്ടിയുടെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസയറിയിച്ചാണ് പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ജനുവരി 12നാണ് പ്രദര്‍ശനത്തിനെത്തുക.


ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രമായാണ് നിത്യ മേനോന്‍ എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

Next Story