Top

'സെക്‌സി ആയി അഭിനയിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്'; സാമന്ത

'ഞാൻ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ കഠിനമായി പരിശ്രമിച്ചു'

21 Dec 2021 12:18 PM GMT
ഫിൽമി റിപ്പോർട്ടർ

സെക്‌സി ആയി അഭിനയിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്; സാമന്ത
X

അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രം 'പുഷ്പ'യുടെ ഗാനങ്ങൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സാമന്തയുടെ ഐറ്റം ഡാൻസായിരുന്നു ചിത്രത്തിലെ മറ്റൊരു ആകർഷണം. ഏറെ വിമർശനങ്ങൾ നേരിട്ട് ഗാനത്തിലെ അനുഭവം പങ്കുവച്ചുകൊണ്ട് ഇപ്പോൾ നടി തന്നെ സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്.

'നന്നായിട്ടും മോശമായിട്ടും ഞാൻ അഭിനയിച്ചു,ഡാൻസ് കളിച്ചു, ഞാൻ തമാശയായും ഗൗരമായും നിന്നു , ഞാൻ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ കഠിനമായി പരിശ്രമിച്ചു.. എന്നിരുന്നാലും സെക്സി ആയിരിക്കുക എന്നത് അടുത്ത ലെവൽ കഠിനാധ്വാനമാണ്, എല്ലാവരുടയും സ്നേഹത്തിനു ഒരുപാട് നന്ദി' സാമന്ത കുറിച്ചു. സാമന്തയുടെ ഗാനം ഇപ്പോൾ 65 മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഗാനത്തിന് ആദ്യം ചുവടു വെയ്ക്കാൻ വിസമ്മതിച്ചിരുന്നതായി സാമന്ത പറഞ്ഞിരുന്നു.'വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിങ്. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരുമായുള്ള അഭിമുഖത്തിൽ സാമന്ത പറഞ്ഞത്.

ആ ഒരു ഡാൻസിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി നൽകിയത്. ആദ്യമായിട്ടാണ് ഒരു സിനിമയിൽ നടി ഐറ്റം ഡാൻസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയുടെ ഡബ്ബിങ് എല്ലാം പൂർത്തിയായ ശേഷം ഏറ്റവും അവസാനമാണ് സാമന്തയുടെ ഐറ്റം ഡാൻസ് രംഗം ചിത്രീകരിച്ചത്. മൂന്ന് ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. വളരെ പെട്ടന്ന് നടി അത് പൂർത്തിയാക്കുകയും ചെയ്തു. അല്ലു അർജുൻ, ഫഹ്ദ് ഫാസിൽ, രശ്മിക പ്രധാന വേഷത്തിലെത്തിയ ചിത്രം ഡിസംബർ 17 ന് ആയിരുന്നു പുറത്തിറങ്ങിയത്.


Next Story