Top

'ദംഗൽ' മുതൽ 'ബ്രേക്കിംഗ് ബാഡ്' വരെ; 'ബീസ്റ്റി'ന്റെ ഫ്ലിക്സ്‍വേഴ്‌സുമായി നെറ്റ്ഫ്ലിക്സ്

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.

17 May 2022 2:51 PM GMT
ഫിൽമി റിപ്പോർട്ടർ

ദംഗൽ മുതൽ ബ്രേക്കിംഗ് ബാഡ് വരെ; ബീസ്റ്റിന്റെ ഫ്ലിക്സ്‍വേഴ്‌സുമായി നെറ്റ്ഫ്ലിക്സ്
X

വിജയ് നായകനായ ചിത്രം ബീസ്റ്റ് കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. സിനിമയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയ രസകരമായ പ്രൊമോഷൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബീസ്റ്റ് ചില രംഗങ്ങളുടെ ചിത്രങ്ങൾക്ക് പ്രശസ്തമായ സിനിമകളുടെയും സീരീസുകളുടെയും പേരാണ് നെറ്റ്ഫ്ലിക്സ് നൽകിയിരിക്കുന്നത്.

ബീസ്റ്റിൽ വിജയ് വിടിവി ഗണേഷിനെ ഉയർത്തി നിൽക്കുന്ന രംഗത്തിന് 'ദംഗൽ' എന്ന പേരാണ് നൽകിയിരിക്കുന്നത്. 'ബ്രേക്കിംഗ് ബാഡ്', 'യു', 'ദിൽ ചഹ്താ ഹേ' തുടങ്ങിയ സിനിമ- സീരീസുകളാണ് നെറ്റ്ഫ്ലിക്സ് ഫ്ലിക്സ്‍വേഴ്സ്‌ ചെയ്തിരിക്കുന്നത്.


നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരവധി വിമർശനങ്ങൾക്ക് ചിത്രം വിധേയമായെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല. 250 കോടിയ്ക്ക് മുകളിലാണ് ബോക്സോഫീസ് കളക്ഷൻ നേടിയിരിക്കുന്നത്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്. ഡോക്ടറിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷൈ ൻ ടോം ചാക്കോയും അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

Next Story