Top

'ബീസ്റ്റിന്' വൻ ഡിമാൻഡ്; സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാക്കിൽ ടിക്കറ്റ് വിൽപന

ദിവസങ്ങൾക്ക് മുന്നേ തന്നെ മിക്ക തിയേറ്ററുകളിലും ആദ്യദിനത്തിലെ ടിക്കറ്റ് വിറ്റുപോയിരുന്നു.

12 April 2022 11:37 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റിന് വൻ ഡിമാൻഡ്; സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാക്കിൽ ടിക്കറ്റ് വിൽപന
X

വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് നാളെ റിലീസിനൊരുങ്ങുകയാണ്. തെന്നിന്ത്യൻ സിനിമാപ്രേമികൾ മുഴുവൻ സിനിമയുടെ ആവേശത്തിലുമാണ്. ദിവസങ്ങൾക്ക് മുന്നേ തന്നെ മിക്ക തിയേറ്ററുകളിലും ആദ്യദിനത്തിലെ ടിക്കറ്റ് വിറ്റുപോയിരുന്നു. അതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ ടിക്കറ്റ് വിൽക്കുന്നതായി റിപ്പോർട്ടുകൾ.

തമിഴ്നാട്ടിലെ തമ്പരം, സൈദാപ്പേട്ട് എന്നിവിടങ്ങളിലെ ടിക്കറ്റുകളാണ് ബ്ലാക്കിൽ വിൽപന നടത്തുന്നത്. 500 മുതൽ 1200 രൂപ വരെ ടിക്കറ്റിന് വില പറയുന്നുണ്ട്. നേരത്തെ രജനികാന്തിന്റെ 'അണ്ണാത്തെ', അജിത്തിന്റെ 'വലിമൈ' തുടങ്ങിയ സിനിമകൾക്കും സമാനമായ അനുഭവമുണ്ടായിരുന്നു.


അതേസമയം സിനിമയ്ക്ക് വലിയ ഹൈപ്പ് തന്നെയുണ്ട്. ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ പ്രവർത്തി ദിവസമായതിനാൽ ജീവനക്കാർക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികളുടെ നോട്ടീസുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളത്തിലും സിനിമയ്ക്കായുള്ള ആവേശം വലിയ തോതിലാണ്. കേരളത്തിൽ 350ഓളം ഫാൻസ്‌ ഷോകളാണ് പ്രദർശിപ്പിക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

story highlights: beast movie tickets selling on black through social media

Next Story