Top

ബീസ്റ്റിനും രക്ഷയില്ല; ആദ്യ ദിനത്തിൽ വ്യാജ പതിപ്പും പുറത്തിറങ്ങി

തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ്

14 April 2022 4:35 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റിനും രക്ഷയില്ല; ആദ്യ ദിനത്തിൽ വ്യാജ പതിപ്പും പുറത്തിറങ്ങി
X

വിജയ് ചിത്രം 'ബീസ്റ്റ്' തിയേറ്ററുകളിൽ എത്തി ആദ്യ ദിനത്തിൽ തന്നെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് 'ബീസ്റ്റ്' ചോർത്തി ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്.

മുമ്പും പ്രധാന താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ഉടൻ തന്നെ ഇത്തരത്തിൽ വ്യാജ പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അനധികൃതമായ ലഭിക്കുന്ന സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തി.

നെൽസൺ ദിലീപ്കുമാർ ആണ് ബീസ്റ്റിന്റെ സംവിധായകൻ. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തമിഴ് നാട്ടിൽ മാത്രം റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് 'ബീസ്റ്റ്' തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 'കെജിഎഫ്: ചാപ്റ്റർ 2' റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്‌സ് ഓഫീസ് റണ്ണിൽ വിളളലുണ്ടായേക്കാമെന്നും കണക്കുകൂട്ടലുകളുണ്ട്.

story highlights: 'Beast' movie theater print leaked on release day

Next Story