Top

'ജോളിയാ ഇരിങ്ക നൻപാ'; ഗായകനായി വിജയ്; 'ബീസ്റ്റ്' രണ്ടാം ഗാനം എത്തുന്നു

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ 'അറബികുത്ത്' ആഗോളതലത്തിൽ ട്രെൻഡിങ് ആണ്.

16 March 2022 2:12 PM GMT
ഫിൽമി റിപ്പോർട്ടർ

ജോളിയാ ഇരിങ്ക നൻപാ; ഗായകനായി വിജയ്; ബീസ്റ്റ് രണ്ടാം ഗാനം എത്തുന്നു
X

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റിലെ' രണ്ടാം ഗാനം റിലീസ് ചെയ്യുന്നു. മാർച്ച് 19നാണ് ഗാനം എത്തുക. 'ജോളിയാ' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് വിജയ് തന്നെയാണ്.

അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കെ യു കാർത്തിക്ക് ആണ്. ഗാനത്തിന്റെ പ്രമോയും റിലീസ് ചെയ്തിട്ടുണ്ട്. വിജയ്, പൂജ ഹെഗ്‌ഡെ, നെൽസൺ ദിലീപ്കുമാർ, അനിരുദ്ധ് തുടങ്ങിയവർ ഗാനത്തിനൊപ്പം ചുവടുവെക്കുന്നതാണ് പ്രമോ.

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ 'അറബികുത്ത്' ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. ഗാനം ഇതുവരെ 180 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ഡാൻസ് സ്റ്റെപ്പുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

story highlights: vijay to turn into a singer again, beast movie second song 'jolly' will release on march 19

Next Story