Top

'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; പൊന്നിയിന്‍ സെല്‍വൻ ലൊക്കേഷൻ വീഡിയോയുമായി ബാബു ആന്റണി

ബാബു ആന്റണി കുതിരപ്പുറത്തേറി സവാരി നടത്തുന്നതാണ് വീഡിയോ. ഒപ്പം രസകരമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

9 Aug 2021 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; പൊന്നിയിന്‍ സെല്‍വൻ ലൊക്കേഷൻ വീഡിയോയുമായി ബാബു ആന്റണി
X


നടൻ ബാബു ആന്റണി മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവന്റെ ഭാഗമാകുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നബാബു ആന്റണി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ബാബു ആന്റണി കുതിരപ്പുറത്തേറി സവാരി നടത്തുന്നതാണ് വീഡിയോ. ഒപ്പം രസകരമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറുന്നത്.ഇത് എന്റെ മകന്റെ കുതിരയാണ് പേര് അലക്സ്. ഇവൻ വേഗത്തിൽ ഓടാൻ വിസമ്മതിച്ചു. എന്നാൽ പതിയെ കൂടുതൽ ഇണങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ബാബു ആന്റണി പറഞ്ഞു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, റഹ്മാൻ, കിഷോർ, അശ്വിൻ എന്നിവരാണ് പ്രധാന താരങ്ങൾ.
മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിക്കുന്നത്. മണിരത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു.
എ ആർ റഹ്മാൻ സംഗീതവും രവി വർമ്മൻ ഛായാഗ്രഹണവും തോട്ട ധരണിയും വാസിം ഖാനും ചേർന്ന് കലാ സംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.


Next Story