അന്യഗ്രഹജീവിയോട് പൊരുതാൻ ആര്യ; 'ക്യാപ്റ്റൻ'; തമിഴിൽ നിന്നും മറ്റൊരു പരീക്ഷണ ചിത്രം
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫാന്റസി ചിത്രമാണ് ക്യാപ്റ്റൻ.
4 April 2022 2:04 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും ഒരു പരീക്ഷണ ചിത്രവുമായി 'ടെഡി' ടീം. 'ക്യാപ്റ്റൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ആര്യ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ആര്യയുടെ കഥാപാത്രം പട്ടാള വേഷത്തിൽ ഒരു തോക്കുമേന്തി നിൽക്കുന്നതാണ് ചിത്രം. തൊട്ടുപുറകിലായി ഒരു അന്യഗ്രഹ ജീവിയേയും കാണാം. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫാന്റസി ചിത്രമാണ് ക്യാപ്റ്റൻ.
ശക്തി സൗന്ദർ രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെഡിയ്ക്ക് പുറമെ 'മിരുതൻ', 'ടിക് ടിക് ടിക്' തുടങ്ങിയ പരീക്ഷണ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഡി ഇമ്മനാണ് ക്യാപ്റ്റന്റെ സംഗീത സംവിധാനം. തിങ്ക് സ്റ്റുഡിയോസും ഷോ പീപ്പിളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിമ്രാൻ, ഐശ്വര്യ ലക്ഷ്മി, കാവ്യാ ഷെട്ടി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെന്നൈ, ജമ്മു ആൻഡ് കാശ്മീർ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ക്യാപ്റ്റൻ ഈ വർഷം ജൂണിൽ റിലീസ് ചെയ്യും.
story highlights: arya again with a expirimental fantasy movie named captain
- TAGS:
- Arya
- tamil movie
- Captain