Top

'വിക്രമി'ന്റെ ബോക്സോഫീസ് വേട്ട; അരുൺ വിജയ് ചിത്രം 'യാനൈ' റിലീസ് മാറ്റി

അടുത്ത മാസം ഒന്നാം തീയതിയിലേക്കാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്.

14 Jun 2022 4:54 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമിന്റെ ബോക്സോഫീസ് വേട്ട; അരുൺ വിജയ് ചിത്രം യാനൈ റിലീസ് മാറ്റി
X

തമിഴ് നടൻ അരുൺ വിജയ്‌യും സൂപ്പർഹിറ്റ് സംവിധായകൻ ഹരിയും ഒന്നിക്കുന്ന ചിത്രം 'യാനൈ'യുടെ റിലീസ് നീട്ടിവെച്ചു. അടുത്ത മാസം ഒന്നാം തീയതിയിലേക്കാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യത്തെ അറിയിച്ചത്.

ജൂൺ 17നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രം 'വിക്രം' തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് നീട്ടുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 'വിക്രമി'ന് റെക്കോർഡ് വിജയം ഉണ്ടാകട്ടെ എന്നും അണിയറപ്രവത്തകർ ആശംസിച്ചിട്ടുണ്ട്.

ഡ്രംസ്‍റ്റിക്ക്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി ഒരു ഗാനം ആലപിപിച്ചിരുന്നു.

പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, രാധിക ശരത്‍കുമാര്‍. രാമചന്ദ്ര രാജു, അമ്മു അഭിരാമി, ജയബാലൻ, ഇമ്മൻ അണ്ണാച്ചി, രാജേഷ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

story highlights: arun vijay movie yaanai release postponed due to the boxoffice sucess of vikram movie

Next Story