Top

അനുഷ്ക ഷെട്ടി, നയൻതാര, സാമന്ത; തെന്നിത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവർ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് അനുഷ്ക ഷെട്ടിയാണ്

10 Jan 2022 9:28 AM GMT
ഫിൽമി റിപ്പോർട്ടർ

അനുഷ്ക ഷെട്ടി, നയൻതാര, സാമന്ത; തെന്നിത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവർ
X

അഭിനയകല എന്നതിലുപരി ഒരു മാർക്കറ്റിങ് മേഖല കൂടിയാണ് സിനിമ. അതുകൊണ്ട് തന്നെ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ പല അഭിനേതാക്കളും വിട്ടുവീഴ്ച ചെയ്യാറില്ല. അത്തരത്തിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് അനുഷ്ക ഷെട്ടിയാണ്. തൊട്ടുപിന്നാലെ നയൻതാരയും സാമന്തയും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു.

അനുഷ്ക ഷെട്ടി


സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ ലോകമെങ്ങും ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. കഴിഞ്ഞ ഐ എം ഡി ബി യുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ചലച്ചിത്ര നടി അനുഷ്‌കയാണ് എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ബാഹുബലിക്ക് ശേഷം നിലവിൽ ആറ് കോടി രൂപയാണ് ഒരു ചിത്രത്തിനായി നടി വാങ്ങുന്നത്. ചില ബിഗ് ബജറ്റ് ചിത്രങ്ങളിൽ ആറ് കോടിക്ക് മുകളിലും തരാം പ്രതിഫലം വാങ്ങുന്നുണ്ട്.

സാമന്ത അക്കിനേനി


അനുഷ്‌ക ഷെട്ടിക്കു ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് സാമന്ത. മൂന്ന് കോടി മുതൽ എട്ട് കോടി വരെയാണ് ഒരു ചിത്രത്തിനായി സമാന്ത വാങ്ങിക്കുന്ന പ്രതിഫലം. അവസാനമായി ഇറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ ഗാനം അഭിനയിക്കുന്നതിന് വേണ്ടി മാത്രം സാമന്ത വാങ്ങിയത് ഒന്നര കൂടി രൂപയാണ്.

നയൻതാര


തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമാണ് നയൻതാരയ്ക്കുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തിൽ താരം മുന്നിൽ തന്നെയാണ്. രണ്ട് കോടി മുതൽ ഏഴ് കോടി വരെയാണ് നയൻതാര ഒരു ചിത്രത്തിനായി വാങ്ങുന്നത്. 74 കോടിയാണ് താരത്തിന്റെ ആകെയുള്ള ആസ്തി.

പൂജ ഹെഗ്‌ഡെ


തമിഴ് ചിത്രമായ 'മുഗമുദി'യിലൂടെയാണ് പൂജ ഹെഗ്‌ഡെ സിനിയിലേക്ക് എത്തുന്നത്. എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടില്ല എങ്കിലും താരം വാങ്ങുന്ന പ്രതിഫലം രണ്ട് മുതൽ നാല് കോടി വരെയാണ്.

കാജൽ അഗർവാൾ


2021 ഐ എം ഡി ബി യുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യൻ നടിമാരിൽ അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത് കാജൽ അഗർവാളാണ്. ഒന്നരക്കോടി മുതൽ നാല് കോടി വരെയാണ് ഒരു ചിത്രത്തിനായി നടി വാങ്ങുന്നതെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്.


ഇവർ കൂടാതെ രാകുൽ പ്രീത് (ഒന്നരക്കോടി മുതൽ മൂന്ന് കോടി) , തമന്ന ഭാട്ടിയ (ഒന്നരക്കോടി മുതൽ മൂന്ന് കോടി വരെ) , കീർത്തി സുരേഷ് (ഒരു കോടി മുതൽ മൂന്ന് കോടി വരെ) , രഷ്മിക മന്ദാന (രണ്ട് കോടി ), ശ്രുതി ഹസ്സൻ (രണ്ട് കോടി) എന്നിങ്ങനെയാണ് തെന്നിന്ത്യൻ നായികമാരുടെ പ്രതിഫലങ്ങളുടെ പട്ടിക

Next Story