ജന്മദിനത്തില് പുതിയ സിനിമ പ്രഖ്യാപിച്ച് അനുഷ്ക ഷെട്ടി
മഹേഷ് ബാബു.പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്
7 Nov 2021 10:49 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ ജന്മദിനത്തില് ആശംസയറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് അനുഷ്ക സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
മഹേഷ് ബാബു.പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും സിനിമയെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിര്‍ച്ചി, ഭാര്‍ഗവി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്ക അഭിനയിക്കുന്ന അടുത്ത ചിത്രമായിരിക്കും ഇത്.
അനുഷ്ക ഷെട്ടി നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം നിശബ്ദം ആണ്. തമിഴിലും തെലുങ്കിലുമായി എത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് മധുകുമാറാണ്. സാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മാധവന്, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.