Top

'നച്ചത്തിരം നഗർഗിരത്ത് ഗംഭീരം'; പാ രഞ്‍ജിത്തിനെ ആലിംഗനം ചെയ്‌ത്‌ അനുരാഗ് കശ്യപ്

ഓഗസ്റ്റ് 31നാണ് 'നച്ചത്തിരം നഗർഗിരത്ത്' തിയേറ്ററുകളിലെത്തുന്നത്.

29 Aug 2022 8:20 AM GMT
ഫിൽമി റിപ്പോർട്ടർ

നച്ചത്തിരം നഗർഗിരത്ത് ഗംഭീരം; പാ രഞ്‍ജിത്തിനെ ആലിംഗനം ചെയ്‌ത്‌ അനുരാഗ് കശ്യപ്
X

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നച്ചത്തിരം നഗർഗിരത്ത്'. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം അനുരാഗ് കശ്യപ് സംവിധായകനെ അഭിനന്ദിച്ചിരിക്കുകയാണ്. മുംബൈയില്‍ വെച്ചാണ് അനുരാഗ് കശ്യപ് ചിത്രം കണ്ടത്. അദ്ദേഹം പാ രഞ്ജിത്തിനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഓഗസ്റ്റ് 31നാണ് 'നച്ചത്തിരം നഗർഗിരത്ത്' തിയേറ്ററുകളിലെത്തുന്നത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ ദുഷാര വിജയൻ ആണ് നായികയാവുന്നത്. നീലം പ്രൊഡക്ഷൻസ് ആണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ വിതരണാവകാശം യാഴി ഫിലിംസിനാണ്. തെൻമയാണ് നച്ചത്തിരം നഗർഗിരത്തിന് സംഗീതം നൽകിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് 'സാര്‍പ്പട്ട പരമ്പരൈ'. 2021 ജൂലൈ 22നായിരുന്നു ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ മുരളി ജി ക്യാമറയും സെല്‍വ ആര്‍ കെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

story highlights: anurag kashyap praises pa ranjith movie natchathiram nagargirathu

Next Story