Top

പുരുഷവിരുദ്ധം: 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതി

13 Dec 2021 2:18 PM GMT
ഫിൽമി റിപ്പോർട്ടർ

പുരുഷവിരുദ്ധം: പുഷ്പയിലെ ഗാനത്തിനെതിരെ പരാതി
X

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതി.

തെന്നിന്ത്യന്‍ താരം സാമന്തയാണ് ഗാന രംഗത്തുള്ളത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തെലുങ്ക് വേര്‍ഷന്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതും മലയാളം വേര്‍ഷന്‍ രണ്ടാമതുമാണ്.

അചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Next Story