Top

ബ്ലൂ സട്ടൈ മാരന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'ആന്റി ഇന്ത്യന്‍'; ഡിസംബറില്‍ തീയേറ്ററുകളില്‍

രാധാ രവി, നരേന്‍, മുത്തുമാരന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുണ്ട്.

14 Oct 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

ബ്ലൂ സട്ടൈ മാരന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആന്റി ഇന്ത്യന്‍; ഡിസംബറില്‍ തീയേറ്ററുകളില്‍
X

തമിഴിലെ പ്രമുഖ സിനിമ നിരൂപകനായ ബ്ലൂ സട്ടൈ മാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആന്റി ഇന്ത്യ'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും. രാധാ രവി, നരേന്‍, മുത്തുമാരന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുണ്ട്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയതിനെ തുടര്‍ന്നാണ് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രം മത രാഷ്ടീയങ്ങളെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ചിത്രത്തിന്റെ ട്രൈലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത് ബ്ലൂ സട്ടൈ മാരന്‍ തന്നെയാണ്. ആദം ബാവയാണ് നിര്‍മ്മാണം.

തമിഴില്‍ യൂട്യൂബ് റിവ്യൂ പ്രോഗ്രമുകളില്‍ ഭീഷണിയും ഫാന്‍ സൈബര്‍ അറ്റാക്കും അടക്കം പോലീസ് കേസ് വരെ നേരിട്ടിട്ടുള്ള ആളാണ് ബ്ലൂ സട്ടൈ മാരന്‍. തമിഴില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട സിനിമകളില്‍ മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങളും അഭിനന്ദനങ്ങളുമായി എത്താറുണ്ട് മാരന്‍.



Popular Stories

    Next Story