Top

കെ.എസ് ചിത്രയുടെ ശബ്ദത്തില്‍ ഭീംല നായകിലെ 'അന്തയിഷ്ടം'; ഗാനത്തിന്റെ പ്രമോ

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

14 Oct 2021 6:10 AM GMT
ഫിൽമി റിപ്പോർട്ടർ

കെ.എസ് ചിത്രയുടെ ശബ്ദത്തില്‍ ഭീംല നായകിലെ അന്തയിഷ്ടം; ഗാനത്തിന്റെ പ്രമോ
X

സാഗര്‍ കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഭീംല നായകിലെ 'അന്തയിഷ്ടം' എന്നു തുടങ്ങുന്ന ഭീംല നായകിലെ ഗാനത്തിന്റെ പ്രമോ പുറത്ത്. രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ റീമേക്കാണ് ഭീംല നായക്. പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.



Popular Stories

    Next Story