Top

'കെജിഎഫ് 2'വിനു ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി; 'ബഗീര' ആരംഭിച്ചു

ശ്രീ മുരളിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. 2014ൽ പ്രശാന്ത് നീലിന്റെ 'ഉഗ്രം' ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശ്രീ മുരളി

20 May 2022 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് 2വിനു ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി; ബഗീര ആരംഭിച്ചു
X

കെജിഎഫ് 2'വിന്റെ വിജയത്തിന് ശേഷം അതെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് കൂടി തുടക്കം കുറിയ്ക്കുകയാണ്. 'ബഗീര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. പ്രശാന്ത് നീലിന്റെ കെജിഎഫ് സ്റ്റൈൽ തിരക്കഥയായിരിക്കും 'ബഗീര'യിലും കാണാനാകുക എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ഹോംബലെ ഫിലിംസാണ് ബഗീര ഒരുക്കുന്നത്.

ഡോ. സൂരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ശ്രീ മുരളിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. 2014ൽ പ്രശാന്ത് നീലിന്റെ 'ഉഗ്രം' ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശ്രീ മുരളി. ബഗീരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ നേരത്തെ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കെജിഎഫ് താരം യാഷിനെ ചിത്രത്തിൽ ഉൾപ്പെടുത്തും എന്ന റിപ്പോർട്ടുകൾ എത്തുന്നുണ്ട്.

ചിത്രീകരണം പൂർത്തിയായി അടുത്ത വർഷം 'ബഗീര' പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടകയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം നടക്കുന്നത്. ഇതുകൂടാതെ ഹോംബലെ ഫിലിംസ് മറ്റു രണ്ടു തെന്നിന്ത്യൻ ചിത്രങ്ങൾ കൂടി ഒരുക്കുന്നുണ്ട്. അതിന്റെ വിവരങ്ങളും ഉടൻ പുറത്തു വിടും.

Story highilights: Another cosmic film after 'KGF 2'; 'Bagheera' started

Next Story