'എകെ 62'; അജിത്ത്- വിഘ്നേശ് ശിവൻ ചിത്രത്തിന് അനിരുദ്ധിന്റെ സംഗീതം
അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്.
18 March 2022 4:36 PM GMT
ഫിൽമി റിപ്പോർട്ടർ

അജിത്ത് കുമാർ നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ഒരുക്കാൻ അനിരുദ്ധ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിഘ്നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വീണ്ടും അജിത്ത് സാറിനൊപ്പം ഒന്നിക്കുന്നതിൽ സന്തോഷം. വിഘ്നേശ് ശിവന്റെ സിനിമകൾ എപ്പോഴും സംഗീതത്തിന് പ്രാധാന്യം നൽകുന്നതായിരിക്കും, അനിരുദ്ധ് ഫേസ്ബുക്കിൽ കുറിച്ചു.
'വേതാളം' എന്ന സിനിമയ്ക്കായാണ് ആദ്യമായി അനിരുദ്ധ് അജിത്തിനൊപ്പം ഒന്നിച്ചത്. തുടർന്ന് വിവേകം എന്ന സിനിമയിലും അനിരുദ്ധ് ആണ് സംഗീതം നിർവഹിച്ചത്. ഇത് മൂന്നാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്.
അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്. തമിഴിലെ മുൻനിര ബാനർ ആയ ലൈക്ക പ്രൊഡക്ഷൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാര ആണ് ചിത്രത്തിലെ നായിക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം മധ്യത്തോടെ റിലീസ് ചെയ്യാനാണ് പദ്ധതി.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന "കാതുവാക്കുള്ളൈ രണ്ടു കാതൽ" എന്ന വിഘ്നേശ് ശിവൻ ചിത്രം ഏപ്രിൽ അവസാന വാരത്തോടെ തിയേറ്ററുകളിലെത്തും. അജിത്ത് ചിത്രമായ 'വലിമൈ'യുടെ ഗാനരചയിതാവ് കൂടിയായിരുന്നു വിഘ്നേശ് ശിവൻ.
story highlights: anirudh to score music for vignesh shivan new movie starring ajith kumar
- TAGS:
- Ajith
- Vignesh Shivan
- AK62
- Anirudh