Top

'2022 തുടങ്ങിയപ്പോൾ എങ്ങനെ തള്ളിനീക്കുമെന്ന് സംശയിച്ചു', 'ബീസ്റ്റ്' മുതൽ 'വിക്രം' വരെ; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് അനിരുദ്ധ്

പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് തനിക്ക് പ്രചോദനം എന്ന് അനിരുദ്ധ് പറയുന്നു.

2 Jun 2022 4:04 PM GMT
ഫിൽമി റിപ്പോർട്ടർ

2022 തുടങ്ങിയപ്പോൾ എങ്ങനെ തള്ളിനീക്കുമെന്ന് സംശയിച്ചു, ബീസ്റ്റ് മുതൽ വിക്രം വരെ; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് അനിരുദ്ധ്
X

തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനാണ് അനിരുദ്ധ്. 2022 പകുതിയാകുമ്പോൾ നിരവധി ഹിറ്റ് ഗാനങ്ങളാണ് അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സംഗീത യാത്രയെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

'ബീസ്റ്റ്' മുതൽ 'വിക്രം' വരെ നിരവധി സിനിമകളുടെ ഭാഗമായി. പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് തനിക്ക് പ്രചോദനം എന്ന് അനിരുദ്ധ് പറയുന്നു.

അനിരുദ്ധിന്റെ വാക്കുകൾ:

2022 ആരംഭിച്ചപ്പോൾ എങ്ങനെ തള്ളിനീക്കുമെന്നാണ് ഞാൻ അത്ഭുതപ്പെട്ടിരുന്നത്. ഏപ്രിൽ 13നും ജൂൺ മൂന്നിനും ഇടയിൽ ഞങ്ങൾക്ക് നാല് റിലീസുകളുണ്ടായിരുന്നു. ബീസ്റ്റ്, കെആർകെ, ഡോൺ ഇപ്പോൾ വിക്രം. ഇ സിനിമകളിലെ ഗാനങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹമാണ് ഞങ്ങൾക്ക് പ്രചോദനം.

എന്റെ പ്രിയപ്പെട്ട മ്യൂസിക് ടീം ഇല്ലാതെ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അവർക്കും എന്റെ ആരാധകർക്കും സ്നേഹം അറിയിക്കുന്നു. ഞങ്ങൾ ആസ്വദിച്ചത് പോലെ നാളെ നിങ്ങൾ എല്ലാവരും വിക്രം ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപാട് ദൂരം പോകേണ്ടിയിരിക്കുന്നു.

story highlights: anirudh says thanks to fans for the support to his music

Next Story