Top

കുഞ്ഞപ്പൻ കുട്ടപ്പനാകുന്നു, സുരാജിന് പകരം കെ എസ് രവികുമാർ; കൂഗിൾ കുട്ടപ്പ ഫസ്റ്റ് ലുക്ക്

ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കെ എസ് രവികുമാറാണ്.

4 Aug 2021 11:19 AM GMT
ഫിൽമി റിപ്പോർട്ടർ

കുഞ്ഞപ്പൻ കുട്ടപ്പനാകുന്നു, സുരാജിന് പകരം കെ എസ് രവികുമാർ; കൂഗിൾ കുട്ടപ്പ ഫസ്റ്റ് ലുക്ക്
X



സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. കൂഗിൾ കുട്ടപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കെ എസ് രവികുമാറാണ്.
രവികുമാറിന്റെ അസ്സിസ്റ്റന്റുകളായിരുന്നു ശബരി, ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം തർഷാനാണ്. യോ​ഗി ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.​ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.
മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ നിർമിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.


Next Story