Top

'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ജോസഫ്' റീമേക്ക് ഒരേ ദിവസം; നാളെ മുതല്‍ 'വിസിത്തിരനും' 'കൂഗിൾ കുട്ടപ്പ'യും

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ' തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാറാണ്

5 May 2022 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ജോസഫ് റീമേക്ക് ഒരേ ദിവസം; നാളെ മുതല്‍ വിസിത്തിരനും കൂഗിൾ കുട്ടപ്പയും
X

മലയാളത്തിൽ ജനശ്രദ്ധയാകർഷിച്ച ചിത്രം 'ആൻഡ്രോയിഡ് കുഞ്ഞപ്പ'ന്റെയും ജോജു ജോർജിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ജോസഫി'ന്റെയും തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് ആണ് 'കൂഗിൾ കുട്ടപ്പ'. 'ജോസഫ്' ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത് 'വിസിത്തിരൻ' എന്ന പേരിലാണ്. എം പത്മകുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ' തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാറാണ്. ചിത്രത്തിൽ യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ജിബ്രാനാണ് സംഗീത സംവിധായകൻ. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിർമ്മിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനു ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. 'ഏലിയൻ അളിയൻ' എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

അതേസമയം, ജോസഫ് തമിഴ് റീമേക്കിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആര്‍ കെ സുരേഷ് ആണ്. തമിഴ് സംവിധായകന്‍ ബാലയാണ് ചിത്രം നിർമ്മാണം. സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍. പൂര്‍ണ, മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരശു, ജോര്‍ജ്, അനില്‍ മുരളി, ജി മാരിമുത്തു തുടങ്ങിയവര്‍ വേഷമിടുന്നു. ഷാഹി കബിറിന്റെ തിരക്കഥയ്‍ക്ക് തമിഴ് സംഭാഷണങ്ങള്‍ ഒരുക്കിയത് ജോണ്‍ മഹേന്ദ്രൻ ആണ്. വെട്രിവേല്‍ മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് സതീഷ് സൂര്യ. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചിത്രമാണിത്. ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഹി കബീര്‍ തിരക്കഥയൊരുക്കിയത്.

Story highlights: 'Android Kunjappan' and 'Joseph' remake on the same day; 'Visithiran' and 'Koogle Kuttappa' from tomorrow

Next Story