Top

'രാധേ ശ്യാമി'ന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

ചിത്രം മാര്‍ച്ച് 11 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

5 March 2022 4:31 PM GMT
ഫിൽമി റിപ്പോർട്ടർ

രാധേ ശ്യാമിന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം
X

പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഒടിടി റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. ചിത്രം മാര്‍ച്ച് 11 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് രാധേ ശ്യാം റിലീസിന് എത്തുന്നത്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായാണ് വിക്രമാദിത്യന്‍ (പ്രഭാസ്) സിനിമയിലെത്തുന്നത്. പൂജ ഹെഗ്‌ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എ്ത്തുന്നത്. നിക്ക്- പവല്‍ ആക്ഷന്‍, റസൂല്‍ പൂക്കുട്ടി -ശബ്ദ രൂപകല്‍പന, വൈഭവി -നൃത്തം, തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി -കോസ്റ്റ്യൂം.

Story Highlights; Amazon Prime acquires ownership rights to 'Radhe Shyami'

Next Story