Top

'കെജിഎഫ്' തരം​ഗം അവസാനിക്കുന്നില്ല; ആമസോൺ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ചിത്രം മെയ് 27 മുതൽ സ്ട്രീമിംഗ് തുടങ്ങും

4 May 2022 8:53 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് തരം​ഗം അവസാനിക്കുന്നില്ല; ആമസോൺ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
X

യഷ് നായകനായ ചിത്രം 'കെജിഎഫ്: ചാപ്റ്റർ 2 വിന്റെ ഒടിടി അവകാശം ആസോൺ പ്രൈമിന്. 320 കോടി രൂപയ്‍ക്കാണ് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രം മെയ് 27 മുതൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

15 ദിവസങ്ങൾ കൊണ്ട് ചിത്രം 1000 കോടിയിലധികം രൂപ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം രൂപ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കെജിഎഫ്. 1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റർ 2. രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി', 'ആർ ആർ ആർ', ആമിർ ഖാന്റെ 'ദംഗൽ' എന്നിവയാണ് മുൻപ് 1000 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമകൾ.

നിലവിൽ നാല് ഭാഷകളിൽ ചിത്രം 100 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ബോളിവുഡിൽ റെക്കോഡുകൾ തീർത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയർത്തിയടിക്കും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ നിലവിലെ കുതിപ്പ് തുടരാനായാൽ ദംഗലിന്റെ ഇന്ത്യൻ ബോക്‌സ്ഓഫീസിലെ റെക്കോഡ് കെജിഎഫ് ഭേദിക്കും എന്നാണ് സിനിമ വൃത്തങ്ങളുടെ പ്രതീക്ഷ.


Next Story