Top

'സന്തനം താനോസിനെപ്പോലെ, റോളക്സ് കിക്ക് അസ്'; 'വിക്രം' ടീമിനെ അഭിനന്ദിച്ച് അൽഫോൺസ് പുത്രൻ

'ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പൻ, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി'

12 July 2022 4:44 AM GMT
ഫിൽമി റിപ്പോർട്ടർ

സന്തനം താനോസിനെപ്പോലെ, റോളക്സ് കിക്ക് അസ്; വിക്രം ടീമിനെ അഭിനന്ദിച്ച് അൽഫോൺസ് പുത്രൻ
X

ലോകേഷ് കനകരാജ് ചിത്രം വിക്രമിനെ അഭിനന്ദിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പൻ, ഏജന്റ് വിക്രം എന്നിവരെ തനിക്ക് ഏറെ ഇഷ്ടമായി. വിജയ് സേതുപതിയുടെ സന്തനം എന്ന കഥാപാത്രം താനോസിനെപ്പോലെ തോന്നിയെന്നും സൂര്യയുടെ റോളക്സ് ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അണിയറപ്രവത്തകരെ അഭിനന്ദിച്ചത്.

'ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പൻ, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിന്റേത് പോലെ മാസായിരുന്നു. റോളക്സ് കിക്ക് അസ് ആയിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവൻ പ്ലോട്ടും മനസ്സിലാക്കാൻ അമർ സഹായിച്ചു. എസിപി പ്രഭഞ്ജൻ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചു. അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ബഹുമാനവും സ്നേഹവും', അൽഫോൺസ് പുത്രൻ കുറിച്ചു.

നേരത്തെ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും വിക്രമിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് എത്തിയിരുന്നു. 'വിക്രമിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്. ലോകേഷ്, നിങ്ങളുടെ വർക്കിന്റെ ഒരു ആരാധകനാണ് ഞാൻ. അനിരുദ്ധ് നിങ്ങൾ ഒരു റോക്ക്സ്റ്റാർ തന്നെ. അൻപറിവിനെയോർത്ത് അഭിമാനം തോന്നുന്നു. റോളക്സ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. സൂര്യ സാർ നിങ്ങൾ തകർത്തു', പ്രശാന്ത് നീൽ ട്വീറ്റ് ചെയ്തു.


ലോകമെമ്പാടും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മുന്നേറുന്ന ചിത്രം 400 കോടിയിലേറെ കളക്ഷൻ നേടി കഴിഞ്ഞു. മലയാളത്തിലെ നടന്മാരായ ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ്, നരേൻ എന്നിവർ ചേർന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സൂര്യക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭാഗം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു കഴിഞ്ഞു.

story highlights: alphonse puthren praises vikram movie

Next Story