Top

തെന്നിന്ത്യയിൽ വിജയ് ദേവരകൊണ്ടയെ മറികടന്ന് അല്ലു അർജുൻ; 16 മില്യൺ ഫോളോവേഴ്‌സ്

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 10 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് നടൻ നേടിയത്

29 Jan 2022 5:36 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യയിൽ വിജയ് ദേവരകൊണ്ടയെ മറികടന്ന് അല്ലു അർജുൻ; 16 മില്യൺ ഫോളോവേഴ്‌സ്
X

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള വിജയ് ദേവരകൊണ്ടയെ പിന്നിലാക്കി അല്ലു അർജുൻ. 12 ദശലക്ഷം ഫോളോവേഴ്‌സ് കടന്ന ആദ്യത്തെ തെന്നിന്ത്യൻ താരം കൂടിയാണ് വിജയ് ദേവരകൊണ്ട. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിനെ മറികടക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ 'പുഷ്പ'യുടെ വിജയത്തിനു ശേഷം അല്ലു അർജുന്റെ താരമൂല്യവും ഒപ്പം താരാരാധനയും കൂടിയിരിക്കുകയാണ്.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 10 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് നടൻ നേടിയത്. 14.5 മില്യൺ ഫോളോവേഴ്സുമായി വിജയ് ദേവരകൊണ്ട ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. അല്ലു അർജുന് 16 മില്യണും. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ പോലും പുഷ്പ: ദി റൈസ് ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ലോകം പോലും പുഷ്പയുടെ ഗാനത്തിൽ ചുവടുവച്ചു വയറലായി കഴിഞ്ഞു.


സോഷ്യൽ മീഡിയ ഉൾപ്പെടെ 'ശ്രീവല്ലി'യും 'സാമി സാമി'യും, 'ഓ അണ്ടാവാ'യുമൊക്കെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം അടുത്തിടെ ഒടിടിയിൽ കൂടി റിലീസ് ആയതയോടെ കൂടുതൽ പ്രേക്ഷകരെ കൂടി കയ്യിലെടുത്തിട്ടുണ്ട്. ഇപ്പോൾ രണ്ടാം ഭാഗമായ 'പുഷ്പ: ദി റൂൾ'നു വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.


Next Story