Top

'പുഷ്പ' ഫഹദ് അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്തു; അല്ലു അർജുൻ

നേരത്തെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന് അല്ലു അർജുൻ ഫഹദിനെ വിശേഷിപ്പിച്ചിരുന്നു.

16 Dec 2021 6:54 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ ഫഹദ് അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്തു; അല്ലു അർജുൻ
X

അല്ലു അർജുൻ ചിത്രം പുഷ്പയിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. സിനിമയിലെ ഫഹദിന്റെ പ്രകടനത്തെ അല്ലു അർജുൻ തന്നെ മുൻപ് പ്രശംസിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ നടൻ സിനിമയിലെ നടന്റെ ഡബ്ബിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുഷ്പ റിലീസ് ചെയ്യുന്നത്. എല്ലാ ഭാഷകളിലും തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത് ഫഹദ് ഫാസില്‍ തന്നെയാണ് എന്ന് അല്ലു അർജുൻ പറയുന്നു. പുഷ്പയുടെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിന് ഇടയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന് അല്ലു അർജുൻ ഫഹദിനെ വിശേഷിപ്പിച്ചിരുന്നു. 'രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകൾ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എനിക്കും സംവിധായകനും മറ്റു അണിയറപ്രർത്തകർക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയത്', എന്നാണ് അല്ലു പറഞ്ഞത്.

'പുഷ്പ' ഡിസംബർ 17–നാണ് ബിഗ്‌സ്‌ക്രീനിൽ എത്തുക. രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു. മൊട്ടയടിച്ച ഗംഭീര മേക്കോവറിലെത്തിയ താരത്തിന്റെ അഭിനയം കാണാനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Next Story