12 മണിക്കൂർ, 24 വേഷം; 'പുഷ്പ'യിലെ ഒറ്റ രംഗത്തിനു വേണ്ടി എടുത്ത 'അല്ലു അർജുൻ എഫർട്ട്'
പുഷ്പയിലെ ഏയ് വാടാ... എന്ന ഗാനത്തിലെ ഒരു ഷോട്ടിന് വേണ്ടി മാത്രം 12 മണിക്കൂർ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത് അല്ലു അർജുൻ പൂർത്തിയാക്കിയത്
11 Jan 2022 5:01 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യയുടെ സ്റ്റൈലിഷ് താരം അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ ആദ്യ ഭാഗം ഇപ്പോഴും തീയേറ്ററുകളിൽ വിജയകരമായി തുടരുകയാണ്. പല റെക്കോഡറുകളെയും തകർത്ത് പുഷ്പ യാത്ര തുടരുമ്പോൾ ഇപ്പോൾ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയ പുഷ്പയുടെ ഷൂട്ടിംഗ് രംഗങ്ങളും അതിനു പിന്നിലെ കഥയുമാണ്.
പുഷ്പയിലെ ഏയ് വാടാ... എന്ന ഗാനത്തിലെ ഒരു ഷോട്ടിന് വേണ്ടി മാത്രം 12 മണിക്കൂർ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത് അല്ലു അർജുൻ പൂർത്തിയാക്കിയത്. ഷൂട്ടിംഗ് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച്, പുലർച്ചെ രണ്ട് വരെ നീണ്ടു എന്നാണ് പറയുന്നത്. അതെ രംഗത്തിൽ 24 വസ്ത്രങ്ങൾ മാറിയെന്നും അണിയറപ്രവർത്തകർ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.
ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 300 കോടി കടന്നിരിക്കുകയാണ് ചിത്രം. നാല് ഭാഷകളിലായി ആമസോൺ പ്രൈം വീഡിയോയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 2021 ഡിസംബർ 17നാണ് തിയെറ്ററുകളിൽ പുഷ്പ റിലീസ് ചെയ്തത്. പുഷ്പരാജ് എന്ന രക്തചന്ദന കടത്തുകാരന്റെ വേഷമാണ് അല്ലു അവതരിപ്പിച്ചത്. സുകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നു.