'കെജിഎഫിലൂടെ ഇന്ത്യന്‍ സിനിമയെ ഉയര്‍ത്തിപ്പിടിച്ചതിന് നന്ദി'; യഷിനെ പ്രശംസിച്ച് അല്ലു അര്ജുന്
22 April 2022 12:41 PM GMT
ഫിൽമി റിപ്പോർട്ടർ

ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കുതിക്കുന്ന 'കെജിഎഫ് ചാപ്റ്റര്‍ 2'വിനെ പ്രശംസിച്ച് നടന് അല്ലു അര്ജുന്. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരെ അഭിനന്ദിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അല്ലു അര്ജുന് എത്തിയത്.
മനോഹരമായ ഒരു സിനിമ അനുഭവം നല്‍കിയതിനും കെജിഎഫിലൂടെ ഇന്ത്യന്‍ സിനിമയെ ഉയര്‍ത്തിപ്പിടിച്ചതിനും നന്ദി അറിയിച്ചാണ് അല്ലുവിന്റെ കുറിപ്പ്. യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഠന്, ശ്രീനിധി ഷെട്ടി എന്നിവരുടെ പ്രകടനം ഉള്‍പ്പെടെ ചിത്രത്തിന്റെ ടെക്നീഷ്യന്‍സിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും താരം അഭിനന്ദനം അറിയിച്ചു.
കെജിഎഫ് ചാപ്റ്റര്‍ 2 മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 645 കോടി കളക്ഷനാണ് ചിത്രം ആഗോള തലത്തില്നേടിയിരിക്കുന്നത്. ബാഹുബലി 2, ദംഗല്‍ എന്നീ സിനിമയുടെ റെക്കോര്‍ഡുകള്‍ പിന്തള്ളിയാണ് കെജിഎഫിന്റെ കുതിപ്പ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് ബോക്സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി 'കെജിഎഫ് 2' ഹിന്ദി മാറുകയാണ്.
Story Highlights; Allu Arjun praise movie KGF Chapter2
- TAGS:
- KGF2
- Allu Arjun
- Yash