Top

മകളുടെ അഭിനയം കാണാൻ അല്ലു അർജുൻ ശാകുന്തളം സെറ്റിൽ; സന്തോഷം പങ്കുവെച്ച് താരം

മകൾക്ക് വേണ്ടുന്ന പിന്തുണയും കരുതലും നൽകുന്ന അണിയറപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

8 Aug 2021 8:16 AM GMT
ഫിൽമി റിപ്പോർട്ടർ

മകളുടെ അഭിനയം കാണാൻ അല്ലു അർജുൻ ശാകുന്തളം സെറ്റിൽ; സന്തോഷം പങ്കുവെച്ച് താരം
X


തന്റെ മകൾ അല്ലു അർഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം ശാകുന്തളത്തിന്റെ സെറ്റിലെത്തി നടൻ അല്ലു അർജുൻ. താരം താനെൻയാണ് മകളുടെ അഭിനയമുഹൂർത്തം കാണാൻ എത്തിയ വിശേഷം പങ്കുവെച്ചത്. ഈ നിമിഷം ഇത്ര വേഗം കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ശാകുന്തളം സെറ്റിൽ എത്തിയതിൽ അതിയായ സന്തോഷം. അല്ലു അർഹയെ ഷൂട്ടിങ്ങിൽ കാണുന്നത് വളരെ ഹൃദ്യമാണ്. ഈ നിമിഷം ഇത്രവേഗം കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല', എന്ന് അല്ലു അർജുൻ പറഞ്ഞു. മകൾക്ക് വേണ്ടുന്ന പിന്തുണയും കരുതലും നൽകുന്ന അണിയറപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയായാണ് അല്ലു അർഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അദിതി ബാലൻ, മോഹൻ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പു്ഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന ഖ്യാതിയോടെ കൂടെയാണ് ചിത്രം എത്തുന്നത്. പുഷ്പയില്‍ വില്ലനായി ഫഹദ് എത്തുന്നതായി നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Next Story