Top

റിലീസിന് മുന്നേ 250 കോടി; അല്ലുവിന്റെ പുഷ്പയ്ക്ക് വൻ നേട്ടം

ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ.

12 Dec 2021 9:43 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസിന് മുന്നേ 250 കോടി; അല്ലുവിന്റെ പുഷ്പയ്ക്ക് വൻ നേട്ടം
X

അല്ലു അർജുൻ നായകനാകുന്ന ചിത്രം പുഷ്പ ഡിസംബർ 17ന് റിലീസ് ചെയ്യുകയാണ്. അല്ലുവിന്റെ ആരാധകർ അതിന്റെ ആവേശത്തിലുമാണ്. ഇപ്പോഴിതാ ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഒടിടി റിലീസിലൂടെയാണ് ചിത്രത്തിന് 250 കോടി ലഭിച്ചത്. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Next Story