Top

ഇന്‍സ്റ്റയില്‍ 15മില്യണ്‍ ഫോളോവേഴ്‌സ്; ദക്ഷിണേന്ത്യയില്‍ റെക്കോര്‍ഡിട്ട് അല്ലു അര്‍ജുന്‍

തെന്നിന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ അല്ലുവിന് തൊട്ടുപിന്നിലുള്ളത്

14 Jan 2022 11:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്‍സ്റ്റയില്‍ 15മില്യണ്‍ ഫോളോവേഴ്‌സ്; ദക്ഷിണേന്ത്യയില്‍ റെക്കോര്‍ഡിട്ട് അല്ലു അര്‍ജുന്‍
X

സിനിമക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലും സജീവമായ താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് അ്്ല്ലു. 15 മില്യണ്‍ ആള്‍ക്കാരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്.

തെന്നിന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ അല്ലുവിന് തൊട്ടുപിന്നിലുള്ളത്. 14.2മില്യണ്‍ ഫോളോവേഴ്‌സാണ് വിജയ് ദേവരകൊണ്ടക്കുള്ളത്. പ്രഭാസിന് 7.7മില്യണ്‍, മഹേഷ് ബാബു7.6, രാം ചരണ്‍5 മില്യണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ 3.5 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ ഇന്‍സ്റ്റാം ഫോളോവേഴ്‌സിന്റെ എണ്ണം.

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയാണ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്‌പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.


Next Story

Popular Stories