പുഷ്പ ആരവങ്ങൾക്കിടയിൽ കുടുംബത്തിനൊപ്പം അല്ലുവിന്റെ യാത്ര
താരത്തിന്റെ ഭാര്യ അല്ലു സ്നേഹയാണ് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
19 Jan 2022 9:50 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യ മുഴുവൻ ആരവം സൃഷ്ടിക്കുന്ന താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ അല്ലുവിന്റെ കുടുംബത്തോടൊപ്പമുള്ള ഗോവൻ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റ്.
താരത്തിന്റെ ഭാര്യ അല്ലു സ്നേഹയാണ് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അല്ലു അർജുനും സ്നേഹയും മക്കളായ അർഹയേയും അയാനെയും കാണാം.
അതേസമയം അല്ലു അർജുൻ ചിത്രം രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. കമൽഹാസൻ ഉൾപ്പടെ നിരവധി താരങ്ങൾ സിനിമയെ പ്രശംസിച്ച് എത്തുകയും ചെയ്തു. 300 കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തിയത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്പൈഡര്മാന് നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.
- TAGS:
- Allu Arjun
- pushpa
- Twitter post