Top

'പുഷ്പ'യ്ക്ക് ലഭിച്ചത് 50 കോടി; അല്ലു അർജുൻ രണ്ടാം ഭാഗത്തിനായി പ്രതിഫലം ഇരട്ടിയാക്കുന്നു

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരമാകും അല്ലു അർജുൻ.

30 April 2022 10:24 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പയ്ക്ക് ലഭിച്ചത് 50 കോടി; അല്ലു അർജുൻ രണ്ടാം ഭാഗത്തിനായി പ്രതിഫലം ഇരട്ടിയാക്കുന്നു
X

അല്ലു അർജുൻ നായകനായെത്തിയ ചിത്രമാണ് 'പുഷ്പ'. അഞ്ചോളം ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് എല്ലായിടങ്ങളിലും നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിനായി നടൻ പ്രതിഫലം വർധിപ്പിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

പുഷ്പ രണ്ടാം ഭാഗത്തിനായി നടൻ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഭാഗത്തിൽ നടൻ 50 കോടി വാങ്ങിയപ്പോൾ രണ്ടാം ഭാഗത്തിനായി 100 കോടി ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗികമായ സ്ഥിരീകണം ഒന്നും തന്നെ വന്നിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരമാകും അല്ലു അർജുൻ.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് നടൻ സിനിമയിൽ എത്തുന്നത്. ആദ്യഭാഗത്തിൽ വളരെ ചുരുക്ക സമയത്ത് മാത്രമേ നടൻ ഉണ്ടായിരുന്നുള്ളു എങ്കിലും പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അല്ലു അർജുനും ഫഹദും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാഗത്തിന്റെ കഥ എന്നാണ് സൂചന.

story highlights: allu arjun demands for a huge remunaration in pushpa 2 movie

Next Story