Top

ലെറ്റ്സ്‌ പാർട്ടി പുഷ്പ; സെർബിയയിൽ പിറന്നാൾ ആഘോഷിച്ച് അല്ലു

തന്റെ ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പമാണ് അല്ലുവിന്റെ പിറന്നാൾ ആഘോഷം

8 April 2022 11:19 AM GMT
ഫിൽമി റിപ്പോർട്ടർ

ലെറ്റ്സ്‌ പാർട്ടി പുഷ്പ; സെർബിയയിൽ പിറന്നാൾ ആഘോഷിച്ച് അല്ലു
X

സെർബിയയിൽ പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. തന്റെ ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പമാണ് അല്ലുവിന്റെ പിറന്നാൾ ആഘോഷം. നടന്റെ 'ബർത്ത്ഡേ പാർട്ടി'യുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


അല്ലുവിന്റെ പിറന്നാളിന് 100 ദിവസങ്ങൾക്ക് മുന്നേ തന്നെ ആരാധകർ ആഘോഷം ആരംഭിച്ചിരുന്നു. ഭക്ഷണ വിതരണവും അനാഥാലയങ്ങളിലേക്കും ഓൾഡ് എയിജ് ഹോമുകളിലേക്കും സഹായങ്ങൾ നൽകിയുമാണ് ആരാധകർ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ആരാധകർ മരത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.


അതേസമയം 'പുഷ്പ' ആണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്‌ത സിനിമ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തിയത്.

പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സിനിമാ ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമ അടുത്ത വർഷം റിലീസ് ചെയ്യും.

story highlights: allu arjun celebrates his birthday at serbia

Next Story