Top

'ഞാൻ അവളെ ക്രഷ്മിക എന്ന് വിളിക്കും'; രശ്മികയ്ക്ക് നൽകിയ ഓമനപേരിനെക്കുറിച്ച് അല്ലു

'വളരെ സ്വീറ്റ് ആയ, എളിമയുള്ള, കഴിവുള്ള വ്യക്തിയാണ് അവർ', അല്ലു അർജുൻ പറഞ്ഞു

15 Dec 2021 12:22 PM GMT
ഫിൽമി റിപ്പോർട്ടർ

ഞാൻ അവളെ ക്രഷ്മിക എന്ന് വിളിക്കും; രശ്മികയ്ക്ക് നൽകിയ ഓമനപേരിനെക്കുറിച്ച് അല്ലു
X

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് രശ്‌മിക മന്ദാന. അല്ലു അർജുൻ നായകനാകുന്ന ചിത്രം പുഷ്പയാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ രശ്‌മികയ്‌ക്കൊപ്പമുള്ള ചിത്രീകരണാനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അല്ലു അർജുൻ.

'നാഷണൽ ക്രഷ്. ഞാൻ അവളെ ക്രഷ്മിക എന്നാണ് വിളിക്കുന്നത്. നമ്മൾ ഒരുപാട് പേർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ചുപേരോട് മാത്രമേ നമുക്ക് ഇഷ്ടം തോന്നുകയുള്ളൂ. അത്തരമൊരു വ്യക്തിയാണ് രശ്‌മിക. വളരെ സ്വീറ്റ് ആയ, എളിമയുള്ള, കഴിവുള്ള വ്യക്തിയാണ് അവർ', അല്ലു അർജുൻ പറഞ്ഞു.

'അവർ ഇപ്പോഴേ മികച്ച ഒരു കരിയറിൽ തന്നെയാണ്. എന്നാലും അവരുടെ കഴിവ് വെച്ച് ഇനിയും ഉയരങ്ങൾ എത്താൻ സാധിക്കും. വരും വർഷങ്ങളിൽ മികച്ച സംവിധായകർക്കൊപ്പം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ രശ്‌മികയ്ക്ക് സാധിക്കും', അല്ലു അർജുൻ കൂട്ടിച്ചേർത്തു.

പുഷ്പ ആദ്യഭാഗം ഈ മാസം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Next Story