Top

മതവികാരത്തെ വൃണപ്പെടുത്തുന്നു; 'എഫ്ഐആർ' പോസ്റ്ററിനെതിരെ മുസ്ലിം സംഘടന

വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

12 Feb 2022 2:26 PM GMT
ഫിൽമി റിപ്പോർട്ടർ

മതവികാരത്തെ വൃണപ്പെടുത്തുന്നു; എഫ്ഐആർ പോസ്റ്ററിനെതിരെ മുസ്ലിം സംഘടന
X

വിഷ്ണു വിശാൽ നായകനായ ചിത്രം 'എഫ്ഐആറി'നെതിരെ ആള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍. സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന 'ഷഹാദ' എന്ന അറബിക്ക് വാക്ക് ഒഴിവാക്കണം എന്നാണ് സംഘടനയുടെ ആവശ്യം. തെലുങ്കാന സർക്കാരിന് മുന്നിലാണ് സംഘടനയുടെ ആവശ്യം.

വാക്ക് തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അതിനാൽ വാക്ക് പോസ്റ്ററിൽ നിന്നും വാക്ക് ഒഴിവാക്കണം എന്ന് സംഘടന പറയുന്നു. മലേഷ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ സിനിമ നിരോധിച്ചിരുന്നു.

ഫെബ്രുവരി 11നാണ് എഫ്ഐആര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. തീവ്രവാദക്കുറ്റം ആരോപിക്കപ്പെടുന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. ചിത്രം നവാഗതനായ മനു ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മഞ്ജിമ മോഹൻ, മാല പാർവതി, റെബ മോണിക്ക ജോൺ എന്നീ മലയാളി താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അശ്വത് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

Next Story