Top

'അന്ന് പുകയിലയ്‌ക്കെതിരെ പറഞ്ഞു, ഇന്ന് പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു'; അക്ഷയ് കുമാറിനെ വിമർശിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ നടനെതിരെ വലിയ തോതിൽ തന്നെ വിമർശനം ഉയരുന്നുണ്ട്.

20 April 2022 11:47 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് പുകയിലയ്‌ക്കെതിരെ പറഞ്ഞു, ഇന്ന് പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; അക്ഷയ് കുമാറിനെ വിമർശിച്ച് സോഷ്യൽ മീഡിയ
X

ബോളിവുഡ് താരങ്ങൾ പാൻ മസാലകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ ഏറെ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ നടൻ അക്ഷയ് കുമാർ വിമൽ എന്ന പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം.

അക്ഷയ് കുമാറിന്റെ പുതിയ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നടന്റെ ഒരു പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. പാൻ മസാലയ്‌ക്കെതിരെ നടൻ സംസാരിക്കുന്നതാണ് വീഡിയോ. 'ഞാൻ എന്റെ സഹപ്രവർത്തകരോട് ഇത്തരം പ്രൊഡക്ടുകൾ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകർ അത് അനുകരിക്കാൻ സാധ്യതയുണ്ട്' എന്നാണ് അക്ഷയ് കുമാർ വീഡിയോയിൽ പറയുന്നത്.

സോഷ്യൽ മീഡിയയിൽ നടനെതിരെ വലിയ തോതിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. 'വർഷങ്ങൾക്ക് മുൻപ് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ അതെ നടൻ ഇന്ന് ''വിമൽ'' പരസ്യത്തിൽ അഭിനയിക്കുന്നു. അക്ഷയ് കുമാർ ഒരു അവസരവാദിയാണ്' എന്ന് ചിലർ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു.

എന്നാൽ പാൻ മസാല പരസ്യങ്ങൾ അഭിനയിക്കുന്നതിനെ അജയ് ദേവ്ഗൺ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. പാൻ മസാല ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യമാണ്. പാൻ മസാല ഉപയോഗം എന്നത് തെറ്റാണെങ്കിൽ അതിന്റെ വിൽപ്പനയാണ് നിർത്തേണ്ടത് എന്നാണ് അജയ് ദേവ്ഗൺ പറഞ്ഞത്.

story highlights: akshay kumar trolled for acting in pan masala advertisment

Next Story