Top

'അഖണ്ഡ' എഫക്ട്, 'ജയ് ബാല്ലയ്യ' പച്ചകുത്തി ആരാധകർ; ഭ്രാന്തെന്ന് സോഷ്യൽ മീഡിയ

ആരാധകർക്കൊപ്പം തെലുങ്ക് സിനിമ താരങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു

31 Jan 2022 6:04 AM GMT
ഫിൽമി റിപ്പോർട്ടർ

അഖണ്ഡ എഫക്ട്, ജയ് ബാല്ലയ്യ പച്ചകുത്തി ആരാധകർ; ഭ്രാന്തെന്ന് സോഷ്യൽ മീഡിയ
X

തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്‌ണന്റെ പുതിയ ചിത്രമായ 'അഖണ്ഡ'യ്ക്ക് പിന്നാലെ 'ജയ് ബാല്ലയ്യ' എന്ന സ്ലോഗൻ കൂടെ പ്രചാരം നേടുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ആളുകളാണ് കയ്യിൽ ജയ് ബല്ലയ്യ എന്ന് പച്ചകുത്തി ആരധകർ സ്നേഹം കാണിക്കുകയാണ്. ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വയറൽ ആകുകയാണ്.

ഇരട്ട വേഷത്തിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ആരാധകർക്കൊപ്പം തെലുങ്ക് സിനിമ താരങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോൾ ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. 'ജയ് ബാല്ലയ്യ' എന്ന പേരിൽ ഒരു പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആരാധനാ കൂടി ഇത്തരത്തിൽ പച്ചകുത്തുന്നവർക്ക് ഭ്രാന്താണ് സോഷ്യൽ മീഡിയയിൽ വരുന്ന ഒരു വിഭാഗം പ്രതികരണം. തെന്നിന്ത്യയിൽ മാത്രമല്ല അമേരിക്കയിലും ബാല്ലയ്യ തരംഗമായി മാറുകയാണ്. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വീഡിയോ കൂടി പ്രചാരം നേടുകയാണ്. ജയ് ബാലയ്യ എന്ന് ഉറക്കെ പറയുകയും അത് ഏറ്റ് മറ്റുള്ളവരും പറയുന്നതാണ് വീഡിയോ. ഹോട്ട്സ്റ്റാർ വഴിയാണ് 'അഖണ്ഡ'യുടെ പ്രദർശനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Next Story