Top

'അഖണ്ഡ' ബോക്സ് ഓഫീസ് ഹിറ്റ്; 100 കോടിയും കടന്നു

'ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നിർമ്മാതാവ് ബി എ രാജു ഫസ്സ്ബുക്കിലൂടെ സന്തോഷ വാർത്ത പങ്കുവച്ചത്

12 Dec 2021 1:01 PM GMT
ഫിൽമി റിപ്പോർട്ടർ

അഖണ്ഡ ബോക്സ് ഓഫീസ് ഹിറ്റ്; 100 കോടിയും കടന്നു
X

തെലുങ്ക് ആക്ഷൻ ചിത്രം 'അഖണ്ഡ' ബോക്സ് ഓഫീസിൽ ഹിറ്റിലേക്ക്. നന്ദമുറി ബാലകൃഷ്‍ണ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 2ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ശ്രദ്ധനേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ബിലേക്ക് ചിത്രം കടന്നിരിക്കുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകരും അണിയറ പ്രവർത്തകരും.

'ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നിർമ്മാതാവ് ബി എ രാജു ഫസ്സ്ബുക്കിലൂടെ സന്തോഷ വാർത്ത പങ്കുവച്ചത്. ആദ്യമായാണ് ഒരു ബാലയ്യ ചിത്രം 100 കോടിയിലേക്ക് എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ, 50 ശതമാനം പ്രവേശനമടക്കമുള്ള നിയന്ത്രണങ്ങൾ കൂടി പരിഗണിക്കുമ്പോൾ 'അഖണ്ഡ' നേടിയത് വമ്പൻ വിജയം തന്നെയാണ് എന്നാണ് ടോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 'മരക്കാർ' സിനിമ റിലീസ് ചെയ്ത ദിവസം തന്നെയാണ് 'അഖണ്ഡ'യും പ്രദർശനത്തിനെത്തിയത്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ 10 ദിവസം കൊണ്ട് 80 കോടി നേടിയ ചിത്രം, വിതരണക്കാർക്ക് മാത്രം 50 കോടിയിലേറെ ഷെയറും നേടിക്കൊടുത്തു. വിദേശ വിപണികളിൽ നിന്ന് മാത്രം 15 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്.

Next Story