നാല് സ്വര്‍ണം, രണ്ട് വെങ്കലം; തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അജിത്തിന്റെ മെഡൽ വേട്ട
2021ല്‍ തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത് ആറ് മെഡലുകള്‍ നേടിയിരുന്നു.
30 July 2022 8:47 AM GMT
ഫിൽമി റിപ്പോർട്ടർ

47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേട്ടവുമായി നടൻ അജിത് കുമാർ. നാല് സ്വര്‍ണ മെഡലുകളും രണ്ട് വെങ്കല മെഡലുകളുമാണ് അജിത്തും സംഘവും നേടിയത്. ത്രിച്ചിയില്‍ വെച്ചായിരുന്നു മത്സരം നടന്നത്.
മീറ്റിലെ വ്യക്തിഗത, ടീം ഇനങ്ങളിൽ ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുത്ത അജിത്, സിഎഫ്പി മാസ്റ്റർ പുരുഷ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻസ് ടീം (എൻആർ), സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻസ് ടീം (ഐഎസ്എസ്എഫ്), 50 മീറ്റർ എഫ്പി മാസ്റ്റർ പുരുഷ ടീം ഇവന്റുകളിൽ സ്വർണ്ണ മെഡലുകൾ നേടി. 50 മീറ്റർ എഫ്പി പുരുഷ ടീമിലും സ്റ്റാൻഡേർഡ് പിസ്റ്റൾ പുരുഷ ടീം ഇനങ്ങളിലും രണ്ട് വെങ്കല മെഡലുകളും അദ്ദേഹം നേടി.
റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. 2021ല്‍ തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത് ആറ് മെഡലുകള്‍ നേടിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'എകെ 61' എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
story highlights: ajith won gold and bronze medals at tamilnadu shoting championship